ഒരാള്‍ ചെയ്യാത്ത ഒരു കാര്യം മറ്റൊരാളെ ഉപദേശിക്കാന്‍ അയാള്‍ക്കൊരിക്കലും അര്‍ഹതയില്ല. ഇന്ന് സമൂഹത്തില്‍ കാണുന്ന ധര്മികച്ച്വുതിക്കെതിരെ അഹോരാത്രം പ്രസന്ഘിക്കുന്ന പണ്ഡിതന്മാര്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്തുന്നുണ്ടോ എന്ന് പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. വിശുദ്ധ ഖുര്‍'ആന്‍ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്.
അത് പോലെ തന്നെ കുട്ടികളെ ഉപദേശിക്കുന്ന മാതാപിതാക്കളും അവര്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ നടപ്പക്കുന്നുണ്ടോ എന്നാ കാര്യം പ്രതെയ്കം ശ്രദ്ധിക്കണം. മാതാപിതാക്കള്‍ സ്വന്തം ജീവിതത്തില്‍ പകര്താത്ത കാര്യങ്ങള്‍ എത്ര തന്നെ സ്വന്തം കുട്ടികളെ ഉപദേശിച്ചാല്‍ കുട്ടികള്‍ അത് സ്വീകരിക്കുകയില്ല. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയായി നല്ല കാര്യങ്ങള്‍ ചെയ്തു കൊണ്ട് ജീവിച്ചാല്‍ മാത്രമേ കുട്ടികള്‍ അത് അവരുടെ ജീവിതത്തിലും പകര്തുകയുല്ല്.
അത് പോലെ തന്നെ ഗുരുനതന്മാരും അവരുടെ ജീവിതതിളില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരെ ഉപദേശിക്കാന്‍ പാടില്ല. കാരണം ശിഷ്യന്മാര്‍ പല കാര്യങ്ങളും തങ്ങളുടെ ഗുരുനതന്മാരുടെ ജീവിതത്തില്‍ നിന്നുമവും പഠിക്കുക . അപ്പോള്‍ ഗുരുവിന്റെ ജീവിതത്തില്‍ കാണാത്ത കാര്യങ്ങള്‍ ഗുരു പറയുന്നത് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് ഗുരുവിനോട് പുച്ച്ച്ചമായിരിക്കുമുണ്ടാവുക.
പല കാര്യങ്ങളും പറയാനും പ്രസന്ഘിക്കാനും എളുപ്പമാണെങ്കിലും അവ ജീവിതത്തില്‍ പകര്തുകയെന്നത് അത്ര തന്നെ എളുപ്പമായിരിക്കുകയില്ല. എന്തായാലും ജീവിതത്തില്‍ നാം ചെയ്യാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് പറയതിരിക്കളാണ് ഏറ്റവും നല്ലത്. ആദ്യം നാം സ്വയം ശരിയാവുക എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.
No comments:
Post a Comment